Saturday 28 March 2020 10:56 AM IST : By സ്വന്തം ലേഖകൻ

‘എന്റെ മാലാഖക്കുട്ടിക്ക് സന്തോഷ ജൻമദിനം നേരുന്നു...’! മകള്‍ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

maya

മകള്‍ക്ക് ജൻമദിനാശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. മകള്‍ മായയോടൊപ്പമുള്ള ചിത്രം സഹിതമാണ് താരം ആശംസ കുറിച്ചിരിക്കുന്നത്.

‘പ്രിയപ്പെട്ട മായ, നിന്നെപ്പോലെ സുന്ദരവും അതുല്യവുമായിരിക്കട്ടെ ഈ ജൻമദിനവും. എന്റെ മാലാഖക്കുട്ടിക്ക് പിറന്നാൾ സന്തോഷം നേരുന്നു...’ താരം കുറിച്ചു. മോഹൻലാലിന്റെ പോസ്റ്റ് ഇതിനകം വൈറലാണ്.

വിസ്മയയെ വീട്ടിലും അടുപ്പമുള്ളവരും മായ എന്നാണ് വിളിക്കുന്നത്. ഇൻസ്റ്റഗ്രാമിലും വിസ്മയയുടെ അക്കൗണ്ട് മായ മോഹൻലാൽ എന്ന പേരിലാണ്.