Friday 16 July 2021 09:22 AM IST : By സ്വന്തം ലേഖകൻ

‘ഏട്ടോയ്... പുതിയ ജീവിതം ആസ്വദിക്കുന്നു’: ഉണ്ണിയേട്ടന്റെ നല്ലപാതി: ചിത്രങ്ങൾ പങ്കുവച്ച് മൃദുല

mridhula

മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്‌യും അടുത്തിടെയാണ് വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

ഇപ്പോഴിതാ, യുവ കൃഷ്‍ണയ്‍ക്ക് ഒപ്പമുള്ള പുതിയ ഫോട്ടോയും തന്റെ പുതിയ ചിത്രവും പങ്കു വച്ചിരിക്കുകയാണ് മൃദുല വിജയ്.

Enjoying the new life, My ettoii എന്നീ കുറിപ്പുകളോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.