Saturday 09 March 2019 11:02 AM IST : By സ്വന്തം ലേഖകൻ

എവിടെയായിരുന്നു ഇത്രയും കാലം; പാട്ടിലും ഒരു കൈ നോക്കി മുകേഷ്; ചിത്രങ്ങൾ‌ വൈറൽ

mukesh-song

സിനിമ താരം മുകേഷ് നാലു പതിറ്റാണ്ടു നീണ്ട സിനിമ ജീവിതത്തിൽ ആദ്യമായി ഒരു ഗാനം ആലപിക്കുന്നു, മാധ്യമ പ്രവർത്തകൻ ശ്രീ സുജിത് വിഘ്‌നേശ്വർ ആദ്യമായി സംവിധാനം ചെയ്യുന്ന " രമേശൻ ഒരു പേരല്ല"എന്ന ചിത്രത്തിന് വേണ്ടി ഒരു ഗോവൻ സ്റ്റൈൽ ഗാനം ആണ് ആലപിച്ചിരിക്കുന്നത് , ജെമിനി ഉണ്ണികൃഷ്ണൻ ആണ് സംഗീത സംവിധാനം.
മണികണ്ഠൻ പട്ടാമ്പി ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ കാലത്തിന്റെ യാത്ര സഹായി ആണല്ലോ ഓൺലൈൻ ടാക്സികൾ, ഒരു ഓൺലൈൻ ടാക്സി ഡ്രൈവറുടെ ജീവിതത്തിൽ നടക്കുന്ന കഥയാണ് “രമേശൻ ഒരു പേരല്ല”.
വളരെ ഏറെ സാമൂഹ്യ പ്രസക്തി ഉള്ള ഒരു വിഷയം ആണ് രമേശൻ ഒരു പേരല്ല കൈകാര്യം ചെയ്യുന്നത്. സാഹചര്യങ്ങൾ കൊണ്ട് ജീവിതം ദിശ മാറി സഞ്ചരിക്കുന്നത് പലരുടെയും ജീവിതത്തിൽ നാം കണ്ടിട്ടുണ്ട്. ഓരോ വ്യക്തിയും അവനവൻ ചെയ്യാനുള്ള കർത്തവ്യങ്ങൾ കൃത്യമായി ചെയ്താൽ ഒരു പക്ഷേ നമ്മുടെ പലരുടെയും ജീവിതം ഇന്ന് അനുഭവിക്കുന്നതിനേക്കാൾ ഉയർന്ന നിലയിൽ ആയിരിക്കും. നമ്മുടെ സുഹൃത്തിനോ പരിചയക്കാരനോ എന്ത് സംഭവിച്ചാലും വേണ്ടില്ല , എന്റെ ജീവിതം നന്നായിരിയ്ക്കണം എന്ന് കരുതുന്ന ഒരു സമൂഹം ദിനം പ്രതി വളർന്നു വരുന്നു, ഇത് പ്രത്യേകിച്ചും കേരളീയ സമൂഹത്തില്‍. അങ്ങനെ ഇരകൾ അകപ്പെടുന്ന ഓരോ വ്യക്തികളില്‍ അവരുടെ സാമൂഹിക അവസ്ഥയിൽ, ജീവിത അവസ്ഥകളിൽ ഒരുപാടു മാറ്റങ്ങൾ സംഭവിക്കുന്നു, പലപ്പോഴും ചിലരുടെ കുശാഗ്ര ബുദ്ധി മറ്റു ചിലരുടെ ജീവിതം താറു മാറാക്കും. അങ്ങനെ കടന്നു പോകുന്ന ഒരു ഇരയുടെ ജീവിതം ആണ് പ്രമേയം.ഇടത്തരം കുടുംബത്തിലെ ഒരു വ്യക്തി, അയാളും കുടുംബവും കടന്നു പോകുന്ന ജീവിത സാഹചര്യങ്ങള്‍ ഇവയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മണികണ്ഠൻ പട്ടാമ്പി ആണ് രമേശൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, തികച്ചും വ്യത്യസ്തമായ ഒരു രീതിയിൽ ആണ് മണികണ്ഠനെ ഈ സിനിമയില്‍ൽ അവതരിപ്പിച്ചിരിക്കുന്നത്. റിയലിസ്റ്റിക് സസ്പെൻസ് ത്രില്ലെർ ഗണത്തില്‍ പെടുന്നതാണ് ഈ ചിത്രം. 2017- ഓഗസ്റ്റ് 15 നു ഇന്ത്യ 71-ആം സ്വാതന്ദ്ര്യദിനം ആഘോഷിക്കുന്ന ദിവസം രമേശന്റെ ജീവിതം, തികച്ചും അപ്രത്യക്ഷിതമായ വഴികളിലൂടെ പുതിയ ദിശയിൽ നീങ്ങുന്നു ഇതാണ് ആണ് പ്രമേയത്തിന്റെ ഉള്ളടക്കം. ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന നിയമ സംവിധാനത്തിലെ അപചയങ്ങളെ തുറന്നു കാട്ടുന്ന ചിത്രം ആണ് “രമേശൻ ഒരു പേരല്ല”.

നടൻ മുകേഷിന്റെ സഹോദരീ പുത്രൻ ആയ ദിവ്യദർശൻ ദേവൻ എന്ന വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം കൈകാര്യം ചെയുന്നു, കൂടാതെ രാകേഷ് ശർമ്മ സ്വാതന്ദ്ര്യം അർധരാത്രയിൽ എന്ന ചിത്രത്തിന് ശേഷം ശക്തമായ ഒരു പോലീസ് ഓഫീസറെ അവതരിപ്പിക്കുന്നു, കൂടാതെ കൃഷ്ണ കുമാർ ,കൃഷ്ണൻ ബാലകൃഷ്ണൻ, അരുൺ നായർ ,ദേവേന്ദ്ര നാഥ് ,സുരേഷ് പ്രേം,ശൈലജ ,മിനി ഐ.ജി , തുടങ്ങിയവർ ഈ ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.

സ്കൂൾ ഓഫ് ഡ്രാമ യിലെ ഒരു കൂട്ടം കലാകാരൻമാർ ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുകയാണ്.

മലയാള ദൃശ്യ മാധ്യമ രംഗത്തും കാനേഡിയൻ ദൃശ്യ മാധ്യമ രംഗത്തും പ്രവർത്തി പരിചയം, സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ബിരുദാനന്തര ബിരുദവും, ആയി ആണ് സംവിധയകൻ സുജിത് വിഘ്‌നേശ്വർ സിനിമ രംഗത്തേക്ക് വരുന്നത്.
മിന്നാമിനുങ്ങിനു വേണ്ടി ക്യാമറ ചലിപ്പിച്ച സുനിൽ പ്രേം ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജമിനി ഉണ്ണികൃഷ്ണൻ സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ്: അർജുൻ മേനോൻ നിർവഹിച്ചിരിക്കുന്നു. കലാ സംവിധാനം : ജ്യോതിഷ് ശങ്കർ,നിശ്ചല ഛായാഗ്രഹണം ബോണി പണിക്കർ, ഗ്രാഫിക്സ് അശോക് സി.കെ.
ചിത്രം കേരളത്തിലെ പ്രമുഖ തീയേറ്ററുകളിൽ ഉടൻ പ്രദർശനത്തിന് എത്തും.