Monday 14 October 2019 09:16 AM IST : By സ്വന്തം ലേഖകൻ

‘അമ്മ എന്റെ മനസ്സിൽ ജീവിക്കുന്നു’! മദർ മറിയം ത്രേസ്യയുടെ രൂപക്കൂടിനു മുന്നിൽ നിന്നു മുക്ത: ചിത്രം പങ്കുവച്ച് താരം

muktha-new

വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി മുക്ത ജോർജ്.

“വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന മറിയം ത്രേസ്യമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ” എന്ന കുറിപ്പോടെ മദർ മറിയം ത്രേസ്യയുടെ രൂപത്തിനു മുന്നിൽ നിന്നുള്ള ചിത്രം മുക്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

ഭാരതത്തിൽനിന്ന് അൽഫോൻസാമ്മ, കുര്യാക്കോസ് ചാവറ ഏലിയാസച്ചൻ, ഏവുപ്രാസ്യാമ്മ, മദർ തെരേസ എന്നിവർക്കു ശേഷം ആഗോള കത്തോലിക്ക സഭ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന വ്യക്തിയാണ് മദർ മറിയം ത്രേസ്യ.

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മുക്ത വിവാഹത്തോടെ അഭിനയജീവിതത്തിന് താൽക്കാലിക അവധി നൽകിയിരിക്കുകയാണ്. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

അമ്മ എന്റെ മനസ്സിൽ ജീവിക്കുന്നു. മനസിന് വിഷമം തോന്നുമ്പോൾ ഞാൻ അമ്മയുടെ അടുത്ത് പോയി പ്രാർത്ഥിക്കുന്നു. അപ്പോൾ എല്ലാ സങ്കടങ്ങളും മറന്നു മനസു ശാന്തം ആകും.