Monday 13 July 2020 09:47 AM IST : By സ്വന്തം ലേഖകൻ

‘എന്റെ പെണ്ണ് കാണൽ...’! ഓർമ്മച്ചിത്രങ്ങൾ പങ്കുവച്ച് മുക്ത ജോർജ്: പോസ്റ്റ് വൈറൽ

muktha

തന്റെ പെണ്ണുകാണൽ ദിവസത്തിന്റെ ഓർമകൾ പങ്കുവച്ച് നടി മുക്ത ജോർജ്. ‘എന്റെ പെണ്ണ് കാണൽ...’ എന്ന കുറിപ്പോടെ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. 2015ലായിരുന്നു ഇരുവരുടേയും വിവാഹം. ഇവർക്ക് ഒരു മകളാണ്.

കോലഞ്ചേരിയിൽ ജോർജിന്റെയും സാലിയുടെയും രണ്ടു മക്കളിൽ ഇളയയാളാണ് എൽസ ജോർജ് എന്ന മുക്ത.