Tuesday 06 October 2020 09:53 AM IST : By സ്വന്തം ലേഖകൻ

എമ്പുരാനില്‍ മമ്മൂട്ടിയും ഉണ്ടോ ? മുരളി ഗോപി പങ്കുവച്ച സെൽഫി: സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുന്നു

murali

സോഷ്യൽ മീഡിയയിൽ ചർച്ചയായി മമ്മൂട്ടി–മുരളി ഗോപി സെൽഫി. മുരളി ഗോപി തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത മെഗാസ്റ്റാറിനൊപ്പമുള്ള സെൽഫി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു എന്നും എമ്പുരാനിൽ മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടാകും എന്നുമൊക്കെയാണ് ചർച്ചകൾ. മുരളിയുടെ പോസ്റ്റിന് താഴെ ഈ ചോദ്യങ്ങളുമായി ആരാധകരും എത്തി.

ലൂസിഫറിന്റെ തുടര്‍ച്ചയായ മോഹന്‍ലാലിന്റെ എമ്പുരാനില്‍ മമ്മൂട്ടിയും ഉണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം തന്നെ മമ്മൂട്ടി-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നുണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നു.