Wednesday 11 December 2019 10:26 AM IST : By സ്വന്തം ലേഖകൻ

സാന്റാക്ലോസ് ആയി ദിലീപ്! കൗതുകം നിറച്ച് ‘മൈ സാന്റാ’ ട്രെയിലർ എത്തി

my-santa

കൗതുകം നിറച്ച് ‘മൈ സാന്റാ’ ട്രെയിലർ എത്തി. ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഫാമിലി–ഫൺ എന്റർടെയ്നറാകും എന്ന് ട്രെയിലർ ഉറപ്പു നൽകുന്നു. ട്രെയിലറിൽ ഒരു സാന്റാക്ലോസിന്റെ ഗെറ്റപ്പിലാണ് ദിലീപ്. കുട്ടികളെ കൂടി മുന്നിൽ കണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.