Friday 20 April 2018 10:42 AM IST : By സ്വന്തം ലേഖകൻ

തരംഗമായി ‘നാം’ ട്രെയിലര്‍; യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമത്

naam

ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്ത ‘നാം’ എന്ന ചിത്രത്തിന്റെ  ട്രെയിലര്‍ തരംഗമാകുന്നു. ഗൗതം വാസുദേവ് മേനോൻ  ഓഡിയോ ലോഞ്ച് ചെയ്ത ചിത്രത്തിലെ ഗാനങ്ങളെല്ലാം നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. മനോഹരമായ ക്യാംപസ് പശ്ചാത്തലവും ചടുലമായ നൃത്തവും ആവേശം പകര്‍ന്ന ഗാനങ്ങള്‍ യുവ പ്രേക്ഷകര്‍ ഇരുകൈനീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറിനും വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍  യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

ശബരീഷ് വര്‍മ്മ, ഗായത്രി സുരേഷ്, അദിഥി രവി,  നിരഞ്ജ് സുരേഷ്, രാഹുല്‍ മാധവ്, നോബി, രണ്‍ജി പണിക്കര്‍, മറീന മൈക്കിള്‍, തമ്പി ആന്രണി, അജയ് മാത്യു,ടോണി ലുക്ക് തുടങ്ങിയവര്‍ പ്രധാന താരങ്ങളാകുന്ന ചിത്രം  ക്യാമ്പുസിനെ ചുറ്റിപറ്റിയുള്ള കഥയാണ് പറയുന്നത്.  യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി എടുത്ത ചിത്രമാണ് നാം എന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.