Tuesday 17 April 2018 02:12 PM IST : By സ്വന്തം ലേഖകൻ

യാത്രകളെ പ്രണയിക്കുന്നവരേ...ധനുഷ്കോടി മുതല്‍ ഹിമാലയം വരെ ചിത്രീകരിച്ച നമസ്തേ ഇന്ത്യയിലെ ഗാനം

namasthe

ഇന്ത്യയുടെ ഒരറ്റമായ ധനുഷ്ക്കോടി മുതൽ ഹിമാലയ പർവതം വരെ ചിത്രികരിച്ചിരിക്കുന്ന ആദ്യ സിനിമ നമസ്തേ ഇന്ത്യയിലെ ഗാനം പുറത്തിറങ്ങി. ഇന്ത്യ കാണാൻ   വരുന്ന ഇവാ ഡി ലൂയിസ് എന്ന വെനിസുലക്കാരിയും , രോഹിത് എന്ന മലയാളി നായകനും ആഗ്രയിൽ കണ്ടുമുട്ടുന്നതും അവരൊന്നിച്ചുള്ള , താജ്മഹൽ, ആഗ്ര , ജയ്‌പൂർ , ഹരിയാന , പഞ്ചാബ് , ഹിമാചൽപ്രദേശ്  എന്നിവിടങ്ങളിൽ യാത്ര ചെയ്യുന്നതുമാണ്  ഈ  ഗാനം. അഖിൽ രാജ് ആണ് സംഗീതം , സിനോവ് രാജ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് .

പ്രണയത്തിനും, സംഗീതത്തിനും, ഹാസ്യത്തിനും പ്രാധാന്യം നൽകുന്ന ഈ ചിത്രം ആരംഭിക്കുന്നത് BC 500യിൽ ആണ്. മറ്റൊരു ഇന്ത്യന്‍ സിനിമയിലും ചിത്രികരിക്കാത്ത ലൊക്കേഷനുകൾ ആണ് നമസ്‌തെ ഇന്ത് യിൽ തെരഞ്ഞെടുത്തേക്കുന്നത് , അഞ്ച് കാമറകള്‍ ഒരേ സമയം പകര്‍ത്തിയ രാജ്യത്തിന്റെ വ്യത്യസ്ഥ കാഴ്ചകളുമായി ഒരു സംഗീത യാത്രാ സിനിമ. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ആറ് ഗാനങ്ങള്‍ ചിത്രത്തെ കൂടുതല്‍ പ്രണയ സാന്ദ്രമാക്കുന്നു.

ആർ. അജയ് രചനയും സംവിധനവും  നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ  ക്യാമറ രാഹുൽ മേനോൻ, ക്രീയഷയോ മൂവി ഹോസ് ന്റേത് ബാനറിൽ  ജോസി  കാഞ്ഞിരപ്പള്ളി യാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.