Thursday 18 February 2021 09:39 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ സമ്പൂർണ മലയാളി’! റെസിപ്പി ഓഫ് ദ ഡേ,‘ചക്കപ്പുഴുക്ക്’: നമിതയുടെ വിഡിയോ വൈറൽ

namitha

മലയാളികളുടെ പ്രിയ യുവനായികയാണ് നമിതാ പ്രമോദ്. മിനിസ്ക്രീനിൽ നിന്നെത്തി ബിഗ് സ്ക്രീനിൽ താരമായ നമിത സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്.

ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത് ചക്കപ്പുഴുക്ക് ഉണ്ടാക്കുന്നതിനായി ചക്ക ഒരുക്കുന്ന നമിതയുടെ വിഡിയോയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയായിട്ടാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.

‘ഞാൻ സമ്പൂർണ മലയാളി’ എന്നാണ് ചക്ക ഒരുക്കുന്നതിനിടെ നമിത സ്വയം വിശേഷിപ്പിക്കുന്നത്.