Tuesday 16 February 2021 08:55 AM IST : By സ്വന്തം ലേഖകൻ

അത്രമേൽ പ്രിയപ്പെട്ടവർ...! നമിതയെ ചേർത്തു പിടിച്ച് കാവ്യ: ചിത്രം ഏറ്റെടുത്ത് ആരാധകർ

kavya-namitha

കാവ്യ മാധവനനൊപ്പമുള്ള തന്റെ മനോഹരമായ ഒരു ചിത്രം പങ്കുവച്ച് നമിത പ്രൊമോദ്. നാദിർഷായുടെ മകള്‍ ആയിഷയുടെ വിവാഹ വിരുന്നിൽ ഇരുവരും ഒന്നിച്ച് എത്തിയപ്പോൾ പകർത്തിയതാണ് ചിത്രം.

ദിലീപുമായുളള വിവാഹ ശേഷം അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുകയാണ് കാവ്യ. പൊതു ചടങ്ങുകൾക്കും അടുത്ത സുഹൃത്തുക്കളുടെ പരിപാടികൾക്കും ദിലീപിനൊപ്പം കാവ്യ എത്താറുണ്ട്.

ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നമിത. ആയിഷയുടെ വിവാഹ ദിനത്തിൽ നിന്നുള്ളൊരു ഫൊട്ടോ നമിത നേരത്തെ പങ്കുവച്ചിരുന്നു.

ആയിഷയുടെ വിവാഹ ചടങ്ങുകളിൽ ദിലീപും കുടുംബവും നിറസാന്നിധ്യമായിരുന്നു. വിവാഹത്തിൽനിന്നുളള താരകുടുംബത്തിന്റെ ഫൊട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.