Friday 08 March 2019 12:21 PM IST : By സ്വന്തം ലേഖകൻ

‘നാൻ പെറ്റ മകൻ’ ജൂണിൽ! ‘പത്മവ്യൂഹത്തിലെ അഭിമന്യു’ വിന്റെ വരുമാനത്തിൽ ഒരു പങ്ക് അഭിമന്യുവിന്റെ ഓർമയ്ക്ക്

minon-new

എറണാകുളം മഹാരാജാസ് കോളേജിൽ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന മറ്റൊരു ചിത്രം കൂടി അണിയറയിൽ റിലീസ് കാത്തിരിക്കുന്നു, മിനോൺ നായകനാകുന്ന ‘നാൻ പെറ്റ മകൻ’. ചിത്രത്തിന്റെ പുതിയ പോസ്റ്ററും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ജുണിലാണ് നാൻ പെറ്റ മകൻ തിയേറ്ററിലെത്തുക.

സജി എസ് പാലമേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിമന്യുവിന്റെ വേഷത്തിലാണ് മിനോൺ എത്തുക. അഭിമന്യുവിന്റെ അച്ഛന്റെ വേഷത്തിൽ ശ്രീനിവാസനും സൈമൺ ബ്രിട്ടോയെ ഓർമ്മിപ്പിക്കുന്ന കഥാപാത്രമായി ജോയ് മാത്യുവും എത്തും.

അഭിമന്യുവിന്റെ ജീവിതം പറയുന്ന മറ്റൊരു ചിത്രമാണ് ‘പത്മവ്യൂഹത്തിലെ അഭിമന്യു’. വിനീഷ് ആരാധ്യയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആകാശ് ആര്യനാണ് അഭിമന്യുവിന്റെ വേഷത്തിൽ. അഭിമന്യുവിന്റെ പിതാവായി ഇന്ദ്രന്‍സും സൈമൺ ബ്രിട്ടോ തന്റെ തന്നെ വേഷത്തിലും ചിത്രത്തിലുണ്ട്.

ചിത്രത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം അഭിമന്യുവിന്റെ സ്മരണക്കായി ഉപയോഗിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.