Monday 11 June 2018 02:52 PM IST : By സ്വന്തം ലേഖകൻ

നാനിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ; തെലുങ്ക് സിനിമയിൽ വീണ്ടും വിവാദക്കൊടുങ്കാറ്റുയർത്തി ശ്രീ റെഡ്ഢി

nanisree

തെലുങ്ക് സിനിമയിൽ വിവാദങ്ങളുടെ കൊടുങ്കാറ്റുണ്ടാക്കിയ ശ്രീ റെഡ്ഢിയുടെ വെളിപ്പെടുത്തലുകൾ അവസാനിക്കുന്നില്ല. നടനും നിർമ്മാതാവുമായ നാനിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച ശ്രീ താരത്തിനൊപ്പമുള്ള തന്റെ സ്വകാര്യ ചിത്രങ്ങൾ ഉടൻ പുറത്തു വിടുമെന്ന് സൂചന നൽകി. 'നാനി+ ശ്രീ റെഡ്ഡി= ഡേര്‍ട്ടി പിക്ചര്‍... ഉടന്‍' എന്നാണ് നടി ഫേസ്ബുക്കിലൂടെ കുറിച്ചത്. വൈകാതെ നാനിയുടെ വിവാദ വിഡിയോ അല്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്നാണ് നടിയുടെ അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നത്. എന്നാൽ നാനി ഇതുവരെ പ്രതികരിച്ചില്ല.

തെലുങ്കില്‍ ബിഗ് ബോസ് റിയാലിറ്റി ഷോ അവതാരകന്‍ നാനിയാണ്. ശ്രീ റെഡ്ഢിയും ഇതിൽ മത്സരാര്‍ഥിയാകാന്‍ ശ്രമിച്ചിരുന്നു. നേരത്തെ തെലുങ്കിലെ പല പ്രമുഖ നിര്‍മാതാക്കള്‍ക്കും താരങ്ങള്‍ക്കുമെതിരെ ലൈംഗിക ആരോപണവുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു. മുതിര്‍ന്ന നിര്‍മാതാവ് സുരേഷ് ബാബുവിന്റെ മകനും നടന്‍ റാണ ദഗ്ഗുബട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബട്ടി തന്നെ പീഡിപ്പിച്ചതെന്ന് ശ്രീറെഡ്ഡി ചാനല്‍ ചര്‍ച്ചയില്‍ തുറന്നു പറഞ്ഞത് വൻ വിവാദമായി. ഫിദ സംവിധായകന്‍ ശേഖര്‍ കമ്മുല, അല്ലു അര്‍ജുന്‍ എന്നിവര്‍ക്കെതിരെയും നടി ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. എന്തായാലും ശ്രീയുടെ പുതിയ വെളിപ്പെടുത്തൽ ആശങ്കയോടെയാണ് ടോളിവുഡ് ഉറ്റു നോക്കുന്നത്.