Saturday 18 July 2020 11:21 AM IST : By സ്വന്തം ലേഖകൻ

ഉയര്‍ച്ചതാഴ്ച്ചകളില്‍ ഒപ്പം നിന്നതിനു നന്ദി പ്രണയമേ...! നല്ലപാതിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നരേന്‍

nareian

നല്ലപാതി മഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് തെന്നിന്ത്യയുടെ പ്രിയനടന്‍ നരേന്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രങ്ങളും ഇതിനോടകം വൈറല്‍ ആണ്.
ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ തനിക്കൊപ്പം നില്‍ക്കുന്നതിന് മഞ്ജുവിനോട് നരേന്‍ നന്ദി പറയുന്നു.
അത്ര നല്ലതല്ലാത്ത അനുഭവത്തിലൂടെ വരെ കടന്നുപോവേണ്ടി വന്നു. നല്ല സമയം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയോടെ നമുക്ക് പരസ്പരം സ്‌നേഹിച്ച് മുന്നേറാം. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്.- നരേന്‍ കുറിച്ചു.
ടെലിവിഷന്‍ അവതാരകയായിരുന്നു മഞ്ജു. 2007ലാണ് നരേനും മഞ്ജുവും വിവാഹിതരായത്.

Tags:
  • Movies