Wednesday 22 January 2025 09:09 AM IST : By സ്വന്തം ലേഖകൻ

ടൊവിനോയുടെ വേറിട്ട രൂപം, ഭാവം...‘നരിവേട്ട’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

narivetta

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ടൊവിനോയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ്.

പൊളിറ്റിക്കൽ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. അബിൻ ജോസഫ് തിരക്കഥ രചിച്ച ചിത്രമാണ് ‘നരിവേട്ട’. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു.

പ്രശസ്ത തമിഴ് നടന്‍ ചേരൻ, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ജേക്സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം: വിജയ്. എഡിറ്റിങ്‌: ഷമീർ മുഹമ്മദ്.