Thursday 15 October 2020 09:52 AM IST : By സ്വന്തം ലേഖകൻ

പിറന്നാൾ സർപ്രൈസിൽ വിസ്മയിച്ച് നവ്യ! വിഡിയോ പങ്കുവച്ച് താരം

navya

പിറന്നാൾ ദിനത്തിൽ കുടുംബം നൽകിയ സർപ്രൈസിന്റെ സന്തോഷം പങ്കുവച്ച് നടി നവ്യാ നായർ. ഇതിന്റെ വിഡിയോകൾ നവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പിറന്നാൾ ആഘോഷിക്കാനായി മാതാപിതാക്കൾക്കും മകനും സഹോദരനും ഒപ്പം അതിരപ്പള്ളിയിലെ ഒരു റിസോർട്ടിൽ എത്തിയ നവ്യയ്ക്ക് സഹോദരൻ കണ്ണന്റെ നേതൃത്വത്തിൽ സർപ്രൈസ് പാർട്ടി ഒരുക്കിയത് രഹസ്യമായാണ്.

ഇതിന്റെ വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.