Tuesday 20 October 2020 09:09 AM IST : By സ്വന്തം ലേഖകൻ

കണ്ണപ്പന്റെ ചേച്ചിപ്പെണ്ണ്...! സഹോദരന്റെ വിവാഹദിനത്തിൽ തിളങ്ങി നവ്യയും ഭർത്താവും: ചിത്രങ്ങൾ പങ്കുവച്ച് താരം

navya-nair

മലയാളത്തിന്റെ പ്രിയനായിക നവ്യനായരുടെ സഹോദരൻ രാഹുലിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. സ്വാതിയാണ് വധു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു, കോവിഡ് നിയമങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തിയുള്ള വിവാഹ ചടങ്ങുകൾ. ഇതിന്റെ വിഡിയോ ഇതിനോടകം വൈറൽ ആണ്.

ഇപ്പോഴിതാ, സഹോദരന് വിവാഹ ആശംസകൾ നേർന്ന് നവ്യ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിവാഹ ചിത്രങ്ങൾ വൈറല്‍ ആകുന്നു. വധൂവരൻമാർക്കൊപ്പം നവ്യയും കുടുംബവും ചേർന്നുള്ള ചിത്രങ്ങളാണ് ഇവ.