Tuesday 18 February 2020 12:46 PM IST : By സ്വന്തം ലേഖകൻ

‘നവ്യാ നായർ ഫസ്റ്റോ അതോ സെക്കന്റ് വല്ലോരും വന്നോ...’! ചേട്ടന്റെ ചോദ്യം നവ്യയെ ഞെട്ടിച്ചു: കുറിപ്പ്

navya-new

ചെറിയ ഇടവേളയ്ക്കു ശേഷം, വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് മടങ്ങി വരവിന് ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയതാരം നവ്യ നായർ. ഇപ്പോഴിതാ, ചിത്രീകരണത്തിനിടയിലെ രസകരമായ ഒരു അനുഭവം താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണ് വൈറൽ.

കുമ്പളങ്ങിയിലെ ചിത്രീകരണത്തിനിെട ലൊക്കേഷനിലെത്തിയ ഒരു ചേട്ടന്‍ തന്നോട് പേര് ചോദിച്ചതും തുടർന്നുണ്ടായ രസികൻ അനുഭവവുമാണ് ചേട്ടനോടൊപ്പമുള്ള സെൽഫി സഹിതം നവ്യ കുറിച്ചിരിക്കുന്നത്.

നവ്യയുടെ കുറിപ്പ്:

ചേട്ടൻ :മോളേ, പേരെന്താ ?

ഞാൻ: നവ്യാ നായർ.
ചേട്ടൻ: നവ്യാ നായർ ഫസ്റ്റോ അതോ സെക്കന്റ ് വല്ലോരും വന്നോ... ഞാൻ: ഇല്ല ചേട്ടാ, ഞാൻ പഴയ അതേ ആള് തന്നയാ...

(മര്യാദയ്ക് കണ്ണട മാറ്റി)￰

ചേട്ടനും എനിക്കും ആനന്ദം... ഞാൻ സെൽഫിയെടുത്തു...