Monday 23 November 2020 10:23 AM IST : By സ്വന്തം ലേഖകൻ

പൊന്നോമനയ്ക്ക് ജൻമദിനാശംസകൾ നേർന്ന് നവ്യ! കുടുംബ ചിത്രങ്ങൾ പങ്കുവച്ച് താരം

navya

മകന്റെ പിറന്നാൾ ദിനത്തിൽ മനോഹരമായ കുടുംബചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി നവ്യനായർ.

My boys’ day ... happy bday my love ... love u to the moon and back ...എന്നാണ് മകൻ സായ്ക്ക് ജൻമദിനാശംസകൾ നേർന്ന് ചിത്രങ്ങൾക്കൊപ്പം നവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ ഇപ്പോൾ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്.

ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.