Thursday 26 November 2020 02:10 PM IST : By സ്വന്തം ലേഖകൻ

മകന്റെ ജൻമദിനം ആഘോഷമാക്കി നവ്യ! ചിത്രങ്ങൾ പങ്കുവച്ച് താരം

navya-nair

മകന്റെ ജൻമദിനാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയതാരം നവ്യ നായർ. നവ്യയുടെ മകൻ സായി കൃഷ്ണയുടെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. പിറന്നാൾ ദിവസം മകനൊപ്പം നവ്യയും ഭർത്താവ് സന്തോഷ് മേനോനും ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രങ്ങള്‍ നവ്യ പങ്കുവച്ചിരുന്നു.

അബാദിൽ വച്ച് നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ നവ്യ പങ്കുവച്ചിരിക്കുന്നത്.

മകന് ജന്മദിന സമ്മാനമായി ആപ്പിൾ വാച്ച് സീരീസ് 6 ആണ് നൽകിയത്. സർപ്രൈസ് തുറന്നു നോക്കുന്ന സായിയുടെ വിഡിയോയും നവ്യ പങ്കുവച്ചിരുന്നു.

നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ ഇപ്പോൾ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്.