Monday 18 February 2019 10:55 AM IST : By സ്വന്തം ലേഖകൻ

ഗ്ലാമർ ലുക്കിൽ അതിമനോഹരിയായി നയൻസ്; കയ്യടി നേടി ‘മിസ്റ്റര്‍ ലോക്കല്‍’ ടീസര്‍!

nayans-mr-local

‘വേലക്കാരനു’ ശേഷം നടൻ ശിവകാര്‍ത്തികേയനും ലേഡി സൂപ്പർസ്റ്റാർ നയന്‍താരയും ഒന്നിക്കുന്ന ‘മിസ്റ്റര്‍ ലോക്കല്‍’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ടീസറിൽ തിളങ്ങിയിരിക്കുന്നത് നയൻസാണ്. ഗ്ലാമർ ലുക്കിൽ അതിമനോഹരിയായാണ് താരം ടീസറിലെത്തുന്നത്. ശിവകാർത്തികേയന്റെ മാസ് ഡയലോഗും ഇതിനോടകം വൈറലായി. 

ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മെയ് ഒന്നിന് ചിത്രം റിലീസിന് എത്തും. എം. രാജേഷ് സംവിധാനം നിർവഹിച്ചിരിക്കുന്നു. യോഗി ബാബു, രാധിക ശരത് കുമാര്‍ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. സംഗീതം ഹിപ്‌ഹോപ് തമിഴൻ. വിഡിയോ കാണാം;