Tuesday 24 November 2020 09:05 AM IST : By സ്വന്തം ലേഖകൻ

നയൻസിനൊപ്പം ഇസക്കുട്ടന്‍...! ചിത്രം പങ്കുവച്ച് ചാക്കോച്ചൻ

nayanthara

തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്‌ക്കൊപ്പമുള്ള മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെയും കുടുംബത്തിന്റെയും ചിത്രം വൈറൽ. ചിത്രത്തിൽ ചാക്കോച്ചന്റെ മകൻ ഇസഹാക്കിനെ നയൻസ് ഒക്കത്തെടുത്തു നിൽക്കുകയാണ്.

ചാക്കോച്ചനൊപ്പം ‘നിഴൽ’ ന്റെ ലൊക്കേഷനിൽ എത്തിയതായിരുന്നു താരത്തിന്റെ നല്ലപാതി പ്രിയയും മകനും. കുഞ്ചാക്കോ ബോബനും നയൻതാരയുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്.

അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥ എഴുതുന്നത് സഞ്ജീവ്. ദീപക് ഡി. മേനോന്‍ ഛായാഗ്രഹണം. സൂരജ് എസ്. കുറുപ്പിന്റേതാണ് സംഗീതം. അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് എഡിറ്റിങ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.