Friday 08 February 2019 04:06 PM IST : By സ്വന്തം ലേഖകൻ

നയൻസിനെ കണ്ട് ആരാധകർ അമ്പരന്നു; ആവേശത്തിലാഴ്‌ത്തി ‘ഐറ’യിലെ ക്യൂട്ട് ഗെറ്റപ്പ്!

nayans-in-blll

നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഐറ’യിൽ പ്രിയതാരത്തെ കണ്ട് ആരാധകർ ഞെട്ടി. ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് താരം. സിനിമയിലെ ‘മേഘദൂതം’ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നാടൻ ഗെറ്റപ്പിലെത്തുന്ന നയൻസിനെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

‘ഐറ’യിലെ താരസുന്ദരിയുടെ ക്യൂട്ട് ലുക്കിനും ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ‘ഐറ’യിലെ ഗാനം അതിമനോഹരം എന്നാണ് സംവിധായകൻ വിഘ്നേഷ് ശിവൻ ട്വിറ്ററിൽ കുറിച്ചത്. ചിത്രത്തിൽ കലൈയരശൻ, യോഗി ബാബു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാളി താരം കുളപ്പുള്ളി ലീലയും പ്രധാന വേഷത്തിലെത്തുന്നു. സര്‍ജുന്‍ കെ എം ആണ് ചിത്രത്തിന്റെ സംവിധാനം. ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് സര്‍ജുന്‍.