Friday 19 February 2021 09:45 AM IST : By സ്വന്തം ലേഖകൻ

സൗഹൃദം പൂത്ത രാത്രിയുടെ ഓർമ്മയ്ക്ക്! നസ്രിയയും അമാലും സുപ്രിയയും ഒന്നിച്ച ചിത്രങ്ങൾ: ഏറ്റെടുത്ത് ആരാധകർ

nazriya

ഫഹദ് ഫാസിലും പൃഥ്വിരാജും ദുൽഖർ സൽമാനും ഇവരുടെ കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദത്തിലാണ്.

ഇപ്പോഴിതാ, ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയ നസീമും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ദുൽഖറിന്റെ ഭാര്യ അമാൽ സൂഫിയയും ഒന്നിച്ചുള്ള ചില മനോഹര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

മൂവരും ഒന്നിച്ചുള്ള സൗഹൃദ വേളയിൽ പകർത്തിയതാണ് ഈ ചിത്രങ്ങൾ. ഒരു ദിവസം രാത്രി ഇവർ ഒത്തു കൂടിയതിന്റെ സന്തോഷം ഈ ചിത്രങ്ങൾ പങ്കുവച്ച്, സുപ്രിയയും അമാലും ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിട്ടുണ്ട്.