Wednesday 01 April 2020 11:31 AM IST : By സ്വന്തം ലേഖകൻ

‘അമാ, നിന്നെയും ഒരുപാട് മിസ് ചെയ്യുന്നു... എല്ലാം സെറ്റിലാകും വരെ കാത്തിരിക്കാൻ വയ്യ’! വൈറലായി അമാലിന്റെ കമന്റും നസ്രിയയുടെ കമന്റും

nazriya

ലോക്ക് ഡൗൺ കാലമായതിനാൽ പരസ്പരം കാണാനാകാത്തതിന്റെ സങ്കടം പങ്കുവച്ച് നടി നസ്രിയ നസീമും നടൻ ദുൽഖര്‍ സൽമാന്റെ ഭാര്യ അമാൽ സൂഫിയയും. നസ്രിയ നസീമിന്റെ അടുത്ത സുഹൃത്താണ് ആർക്കിടെക്റ്റായ അമാൽ സൂഫിയ. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

കൊറോണകാലത്ത് ലോക്ഡൗണിന്റെ ഭാഗമായി വീടുകളിൽ കഴിയുന്നതിനിടയിൽ പ്രിയപ്പെട്ടവരെ പരസ്പരം കാണാനാവാത്ത സങ്കടം പങ്കിടുകയാണ് ഇരുവരും.

amal

നസ്രിയ പങ്കുവച്ച ഒരു ചിത്രത്തിനു താഴെയാണ് അമാലിന്റെ കമന്റും അതിന് നസ്രിയയുടെ റിപ്ലേയുമാണ് വൈറൽ. എനിക്കെന്റെ കൊച്ചി ഫാമിലിയെ മിസ് ചെയ്യുന്നു എന്നാണ് അമാൽ കുറിച്ചത്.

‘എനിക്കറിയാം അമാ; നിന്നെയും ഒരുപാട് മിസ് ചെയ്യുന്നു. ഒരുപാട് അടുത്ത്, പക്ഷേ ഒരുപാട് ദൂരെ; എല്ലാം സെറ്റിലാകും വരെ കാത്തിരിക്കാൻ വയ്യ.’–നസ്രിയ കുറിച്ചു.