Friday 27 November 2020 09:48 AM IST : By സ്വന്തം ലേഖകൻ

പോസ് ചെയ്യുന്നോ...? അതിനെന്താ, എപ്പോഴേ റെഡി...!നസ്രിയയ്ക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് ഫർഹാൻ

nazriya

നസ്രിയ നസീമിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് ഫഹദ് ഫാസിലിന്റെ അനിയനും നടനുമായ ഫർഹാൻ ഫാസിൽ. രസകരമായ കുറിപ്പോടെയാണ് ഫർഹാൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആദ്യം രണ്ടു പേരും എന്തോ സംസാരിച്ചു നിൽക്കുന്ന ചിത്രവും പിന്നീട് പോസ് ചെയ്യുന്ന ചിത്രവുമാണ് ഇവ.

വിവാഹത്തിന് ശേഷം അപൂർവമായേ സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നസ്രിയ.