Friday 15 November 2019 09:30 AM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന്റെ ആഴങ്ങളിൽ നിന്നോടു ചേർന്ന്...! പ്രിയപ്പെട്ടവളെ ചുംബനം കൊണ്ടു പൊതിഞ്ഞ് ഫഹദ്: ചിത്രം വൈറൽ

nazriya-new

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. വിവാഹ ശേഷം സിനിമയിൽ നിന്നു ചെറിയ ഇടവേളയെടുത്ത നസ്രിയ കൂടെ എന്ന ചിത്രത്തിലൂടെ മടങ്ങി വരവ് ആഘോഷമാക്കിയിരുന്നു. ഫഹദും നസ്രിയയും വിവാഹശേഷം ആദ്യമായി ഒന്നിച്ചഭിനയിച്ച ട്രാൻസ് എന്ന ചിത്രത്തിനു വേണ്ടിയാണ് പ്രേക്ഷകർ ഇനി കാത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നസ്രിയ. തന്റെയും ഫഹദിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്.

ഇപ്പോഴിതാ ഫഹദും നസ്രിയയും ഒന്നിച്ചുള്ള ഒരു മനോഹര ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രിയപ്പെട്ടവളെ ചേർത്തു പിടിച്ച് ചുംബിക്കുന്ന ഫഹദിന്റെ ചിത്രമാണ് ഇത്. നസ്രിയയെ ചുംബിക്കുന്ന ഫഹദിന്റെ ചിത്രം ആരാധകരും ആഘോഷമാക്കുകയാണ്. നസ്രിയ തന്റെ പേഴ്സണൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്താണ് ചിത്രം.

ഇരുവരും ഒന്നിക്കുന്ന ട്രാൻസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം വൈറലാണ്. ഫഹദിന്റെയും നസ്രിയയുടെയും ചിത്രത്തിലെ ലുക്ക് വേറിട്ടതാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അൻവർ റഷീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.