Wednesday 11 December 2019 09:15 AM IST : By സ്വന്തം ലേഖകൻ

‘അത്രമേൽ പ്രണയത്താൽ ഹൃദയത്തോടു ചേർക്കുന്നവൻ’! ഫഹദിനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവച്ച് നസ്രിയ

nazriya

ഫഹദിനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം നസ്രിയ. ഫഹദിനൊപ്പമുള്ള പ്രിയ നിമിഷങ്ങൾ ഒപ്പിയെടുത്ത രണ്ട് സെൽഫികൾ അടുത്തടുത്ത ദിവസങ്ങളില്‍ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണ് ഇപ്പോൾ വൈറൽ.

വിവാഹ ശേഷം ഫഹദും നസ്രിയയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ട്രാൻസിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. വലിയ മുതൽ മുടക്കിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദും നസ്രിയയും നായികാ നായകൻമാരായാണ് എത്തുക.

ഇപ്പോൾ ‘മാലിക്ക്’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഫഹദ്. ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് താരം. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള, ഫഹദിന്റെ കൂടുതൽ മെലിഞ്ഞ ലുക്കിലുള്ള ചിത്രങ്ങൾ വൈറലാണ്.