Tuesday 16 February 2021 11:21 AM IST : By സ്വന്തം ലേഖകൻ

പ്രണയം തുളുമ്പും രാക്കാറ്റിൽ ലയിച്ച്...! മനോഹരമായ വിഡിയോ പങ്കുവച്ച് നസ്രിയ: ഏറ്റെടുത്ത് ആരാധകർ

nazriya

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് നസ്രിയ നസീമും ഫഹദ് ഫാസിലും. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ നസ്രിയ തന്റെയും ഫഹദിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോഴിതാ, ഫഹദിനൊപ്പമുള്ള ഒരു മനോഹരമായ യാത്രയുടെ വിഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയ്ക്ക് പശ്ചാത്തലമായി മനോഹരമായ ഒരു പാട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടു നിന്ന നസ്രിയ അടുത്തിടെ കൂടെ, ട്രാൻസ് എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കിയിരുന്നു.