Friday 29 January 2021 09:44 AM IST : By സ്വന്തം ലേഖകൻ

ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ മികച്ച കേഡറ്റിനുള്ള ട്രോഫി നേടിയ ഈ പെൺകുട്ടിയെ മനസ്സിലായോ? എൻ.സി.സി ഓർമകൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം

subi

സ്കൂൾ കാല എൻ.സി.സി ഓർമകൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ അഭിനേത്രി സുബി സുരേഷ്. പഠനകാലത്ത്, ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ക്രോസ് കൺട്രി മത്സരത്തിൽ ഓട്ടുമെഡലും മികച്ച കേഡറ്റിനുള്ള ട്രോഫിയും കരസ്ഥമാക്കിയപ്പോൾ തന്റെ ചിത്രമുൾപ്പടെ വന്ന വാർത്തയുടെ കട്ടിങ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ഒപ്പം ഓൾ കേരള സെക്കന്റ് ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട, എറണാകുളം ഗവ.ഗേൾസ് ഹൈസ്കൂളില്‍ സുബിയുടെ സഹപാഠിയായിരുന്ന നിസീമ ഡി ചിക്കരയുടെ ചിത്രവും ഉണ്ട്.