Monday 11 October 2021 01:45 PM IST : By സ്വന്തം ലേഖകൻ

പ്രാർഥനകൾ വിഫലം...: നെടുമുടി വേണു അന്തരിച്ചു: കണ്ണീരോടെ സിനിമാ ലോകം

nedu

മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിലൊരാളാണ് അദ്ദേഹം. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്. ഭാര്യ: ടി.ആർ. സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ.