Saturday 14 December 2019 04:26 PM IST : By സ്വന്തം ലേഖകൻ

‘ഒരു മാസത്തോളം കളരിപ്പയറ്റും മറ്റ് ആയോധനമുറകളും പഠിച്ചു, പക്ഷേ...’! എന്തുകൊണ്ട് ‘മാമാങ്ക’ത്തിൽ ഇല്ല, വിശദീകരണവുമായി നീരജ്

neeraj

മലയാളത്തിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായി മാമാങ്കം പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ചിത്രത്തിന്റെ താരനിരയിൽ ഉണ്ടായിരുന്നതില്‍ പ്രധാനിയാണ് യുവനായകൻ നീരജ് മാധവ്. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ ചിത്രം കഴിഞ്ഞ ദിവസം റിലീസിനെത്തിയപ്പോൾ, ചിത്രത്തിൽ നീരജ് ഉണ്ടായിരുന്നില്ല. അതിന്റെ കാരണം വിശദീകരിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നീരജ്.

ചിത്രത്തിൽ അതിഥി വേഷത്തിലാണ് അഭിനയിച്ചത്. ഒരാഴ്ചയായിരുന്നു ഷൂട്ട്. ചിത്രത്തിനായി ഒരുമാസത്തോളം കളരിപ്പയറ്റും മറ്റ് ആയോധനമുറകളും പഠിച്ചു. തിരക്കഥയിലും സംവിധാനത്തിലും സ്റ്റണ്ട് ടീമിലും താരനിരയിലും മാറ്റങ്ങൾ ഉണ്ടായപ്പോൾ സിനിമയോട് യോജിക്കാത്തതിനാൽ എന്റെ ഫൈറ്റ് സീക്വൻസ് മാറ്റിവയ്ക്കുന്നുവെന്ന് പറഞ്ഞു. അങ്ങനെ ഫൈനൽ കട്ടിൽ ആ രംഗം ഒഴിവാക്കി. എന്റെ നീക്കം ചെയ്ത രംഗം യുട്യൂബിൽ ഡിലീറ്റഡ് സീൻസ് ആയി അപ്ലോഡ് ചെയ്യുമെന്നും അറിയിച്ചു. എന്തായാലും നിങ്ങൾക്ക് അത് ഉടൻ കാണാൻ സാധിക്കും എന്നും നീരജ് കുറിച്ചു.