Tuesday 23 February 2021 08:56 AM IST : By സ്വന്തം ലേഖകൻ

ഞങ്ങളുടെ പൊന്നോമന എത്തി! അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് നീരജ് മാധവ്

neeraj

അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് നടൻ നീരജ് മാധവ്. തനിക്കും ഭാര്യ ദീപ്തിക്കും ആദ്യത്തെ കൺമണിയായി പെൺകുഞ്ഞ് പിറന്നത് ഫെയ്സ്ബുക്കിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്.

We’re blessed with a baby girl !! എന്ന കുറിപ്പോടെ ദീപ്തിക്കൊപ്പമുള്ള ഒരു ചിത്രവും താരം പോസ്റ്റ് ചെയ്തു. പ്രേക്ഷകരും താരങ്ങളും ദമ്പതികൾക്ക് ആശംസകളുമായി എത്തി.

2018ല്‍ ആണ് നീരജ് മാധവും ദീപ്‍തിയും വിവാഹിതരായത്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയാണ് ദീപ്തി.