Monday 17 February 2020 01:41 PM IST

കുടുംബത്തിലെ ആറാം തലമുറ ഡോക്ടർ! ബാലതാരം നീരജ ഇപ്പോൾ തൃപ്പൂണിത്തറ ഗവ. ആശുപത്രിയിൽ കാഷ്യാലിറ്റി മെഡിക്കൽ ഓഫീസർ

V.G. Nakul

Sub- Editor

rrrr6

ഈ വർഷത്തെ പ്രണയദിനം മലയാളികൾ ആഘോഷിച്ചത് നടൻ റോൺസൺ വിൻസന്റിന്റെ വിവാഹ വിശേഷങ്ങൾക്കൊപ്പമാണ്. താൻ വിവാഹിതനായ സന്തോഷം മിനിസ്ക്രീനിലെ പ്രിയതാരമായ റോൺസൺ ‘വനിത ഓൺലൈനി’ലൂടെയാണ് ആദ്യമായി വെളിപ്പെടുത്തിയത്.

rrr 2

ഡോ.നീരജയാണ് റോണ്‍സന്റെ ജീവിത സഖി. നീരജയും മലയാളികൾക്ക് സുപരിചിതയാണ്. ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും താരമൂല്യവും തിരക്കുമുണ്ടായിരുന്ന ബാലതാരമായിരുന്നു നീരജ. ആ കുഞ്ഞുസുന്ദരിയാണ് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ പ്രിയതാരത്തിന്റെ ജീവിതപ്പാതിയായി വീണ്ടും വാർത്തകളിൽ നിറയുന്നത്.

കണ്ണീർപാടം, മൂക്കുത്തിയും മഞ്ചാടിയും, ഇനിയൊന്നു വിശ്രമിക്കട്ടെ, ഐ വിറ്റ്നസ് എന്നീ ടെലിവിഷൻ പരമ്പരകളിലും വംശം, മേരാ നാം ജോക്കർ, കല്ലുകൊണ്ടൊരു പെണ്ണ്, അനുരാഗക്കൊട്ടാരം, മുൻപേ പറക്കുന്ന പക്ഷികൾ തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളിലും ബാലതാരമായി തിളങ്ങിയ നീരജ, പഠനത്തിന്റെ തിരക്കിൽ അഭിനയ രംഗത്തു നിന്നു മാറി നിൽക്കുകയായിരുന്നു. ഇനി അഭിനയരംഗത്തേക്ക് മടങ്ങി വരാൻ നീരജ താൽപര്യപ്പെടുന്നില്ലെന്ന് റോൺസൺ ‘വനിത’യോട് പറഞ്ഞിരുന്നു. അതിനെ ശരിവയ്ക്കുന്നതാണ് നീരജുടെ വാക്കുകളും.

rrrr 6

‘‘ഞാൻ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നാണ് വരുന്നത്. എന്റെ മാതാപിതാക്കളെ സംബന്ധിച്ച് വിദ്യാഭ്യാസം വളരെ പ്രധാനമായിരുന്നു. ജീവിതത്തിൽ കൃത്യമായ ഒരു തീരുമാനം എടുക്കണം എന്ന ഘട്ടം വന്നപ്പോൾ ഞാൻ പഠനമാണ് തിരഞ്ഞെടുത്തത്. അതിനു ശേഷവും ധാരാളം അവസരങ്ങൾ വന്നു. പക്ഷേ, പൂർണമായ ശ്രദ്ധയും സാന്നിധ്യവും ആവശ്യപ്പെടുന്നതാണ് എന്റെ ജോലി.

ഞങ്ങളുടെത് ഡോക്ടർ കുടുംബമാണ്. ഞാൻ ആറാം തലമുറയിലെ ഡോക്ടറാണ്. എന്റെ അച്ഛനും അമ്മയും ഡോക്ടർമാരാണ്. അനിയന്‍ മെഡിസിൻ പഠനം പൂർത്തിയാക്കി. ഇപ്പോൾ തൃപ്പൂണിത്തുറ ഗവ. ആശുപത്രിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായാണ് ഞാൻ’’. – നീരജ പറയുന്നു.

rrr 5

‘‘ഞങ്ങളുടെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നത്. ഇങ്ങനെ ഒരു കുട്ടിയുണ്ട്, താൽപര്യമുണ്ടെങ്കിൽ സംസാരിക്കാം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങള്‍ നേരിൽ കണ്ടു. ഇഷ്ടമായെങ്കിൽ വീട്ടിൽ വന്നു ചോദിക്കാൻ നീരജ പറഞ്ഞു. അവര്‍ യെസ് പറയുമോ നോ പറയുമോ എന്നൊന്നും കക്ഷിക്ക് ഉറപ്പുണ്ടായിരുന്നില്ല. കാസ്റ്റ് പ്രശ്നമാകുമോ എന്ന പേടിയുണ്ടായിരുന്നു. ഞങ്ങൾ ക്രിസ്ത്യൻസും അവർ ഹിന്ദുക്കളുമാണ്. പക്ഷേ അവരുടെ വീട്ടിൽ ഓക്കെ ആയിരുന്നു. എന്റെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അവർക്കും സമ്മതം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നീരജുടെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് എല്ലാവരും കൂടി വന്നു. രണ്ടു കുടുംബങ്ങളും ചേർന്ന് വിവാഹം തീരുമാനിച്ചു. ഞാൻ ഇപ്പോള്‍ ഒരു തെലുങ്ക് സീരിയലിന്റെ തിരക്കിലാണ്. മാസത്തിൽ 15 ദിവസം ഹൈദരാബാദിൽ ഷൂട്ടിങ്ങാണ്. അതിന്റെ ഓട്ടത്തിനിടയിലായിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങൾ. എങ്കിലും എല്ലാം ഭംഗിയായി തന്നെ നടന്നു. ഹിന്ദു ചാരപ്രകാരം 2–2–2020 ൽ കൊച്ചിയിൽ നീരജയുടെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഈ മാസം 28, 29, മാർച്ച് 1 എന്നീ ദിവസങ്ങളിൽ എറണാകുളത്ത് വച്ചാണ് വിരുന്ന്’’. – റോൺസൺ പറയുന്നു.

സിനിമാ കുടുംബത്തിലെ ഡോക്ടർ മരുമകൾ

എന്റെത് സിനിമാ കുടുംബവും നീരജയുടെത് ഡോക്ടർ കുടുംബവും ആണ്. വിവാഹ ആലോചനകള്‍ വന്നു തുടങ്ങിയ കാലത്തേ, എനിക്ക് ഒരു ഡെറ്റോൾ ഫാമിലി വേണ്ട എന്ന് അവള്‍ തമാശയ്ക്ക് പറഞ്ഞിട്ടുണ്ടത്രേ.കാരണം, വന്ന ആലോചനകൾ മൊത്തം ഡോക്ടറർമാരുടെതായിരുന്നു. പക്ഷേ വിധി എനിക്കായി കാത്തുവച്ചത് അതു തന്നെയായി.

rrr 4

ബാലതാരമായി നീരജ കുറേ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കലോത്സവത്തിന് പോകും പോലെ അച്ഛനും അമ്മയും കൂടി കൊണ്ടു പോയിരുന്നതാണ് അഭിനയിക്കാൻ എന്നാണ് കക്ഷി പറയുന്നത്.

സംസാരിക്കുമ്പോൾ നീരജ ഫുള്‍ പോസിറ്റീവ് എനർജി തരുന്ന ആളാണ്. അതാണ് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്. എന്റെ സീരിയൽസും ഷോസും ഒക്കെ കാണാറുണ്ട്. ഞാൻ ആക്ഷൻ ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടം. നല്ല പിന്തുണ നൽകുന്നു. എല്ലാം കൊണ്ടും ഈ പ്രണയദിനം ഞങ്ങൾക്ക് പുതിയൊരു തുടക്കമാണ്. ഒരുപാട് പ്രണയിച്ച് ഒരുമിച്ചു യാത്ര ചെയ്യണമെന്ന പ്രാർഥനയോടെ ഞങ്ങൾ ജീവിതം തുടങ്ങുകയാണ്.