Monday 11 June 2018 04:45 PM IST : By സ്വന്തം ലേഖകൻ

നീരാളിയുടെ റിലീസ് ഡേറ്റുറപ്പിച്ചു; ആകാംക്ഷയോടെ ആരാധകർ

neerali-new

ആരാധകരുടെ കാത്തിരിപ്പിന് വിരാമം. മോഹൻലാൽ ചിത്രം നീരാളി ജൂലൈ 12 ന് തിയേറ്ററുകളിലെത്തും. മുൻപ് നിശ്ചയിച്ച തീയ്യതി ചില അഭ്യുദയ കാംക്ഷികളുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് മാറ്റി വെച്ചെതെന്നും എല്ലാ പിന്തുണയ്ക്കും സഹകരണത്തിനും അകമഴിഞ്ഞ നന്ദിയെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി ഒരു റൊമാന്റിക് ത്രില്ലറാണ്. ചിത്രത്തിൽ പുതിയ ലുക്കിലാണ് മോഹൻലാൽ. പാട്ടുകളും ട്രെയിലറും ശ്രദ്ധേയമായിരുന്നു. നദിയ മൊയ്തുവും പാര്‍വതി നായരുമാണ് നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്.