Friday 14 December 2018 03:34 PM IST : By സ്വന്തം ലേഖകൻ

ഷറഫും സിജുവും വീണ്ടുമൊന്നിക്കുന്ന ‘നീയും ഞാനും’; പ്രണയം നിറഞ്ഞ ട്രെയിലറെത്തി

neeyum

മലയാളത്തിലെ ത്രില്ലർ, കുറ്റാന്വേഷണ സിനിമകളുടെ അമരക്കാരനാണ് തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ സാജൻ. എന്നാൽ തന്റെ പുതിയ ചിത്രത്തിൽ ഒരു വഴിമാറിനടത്തത്തിന്റെ സൂചനയാണ് അദ്ദേഹം നൽകുന്നത്.

എ.കെ സാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നീയും ഞാനും’. ചിത്രത്തിന്റെ ട്രെയിലറെത്തി. പ്രണയ കഥ പറയുന്ന ചിത്രത്തിൽ യുവതാരങ്ങളായ സിജു വിൽസൺ, ഷറഫുദ്ദീൻ, വിഷ്ണു ഉണ്ണികൃഷ്ണന്‍, അജു വർഗീസ് തുടങ്ങി വൻ താരനിരയുണ്ട്. അനു സിതാരയാണ് നായിക. സിയാദ് കോക്കർ നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം ജനുവരിയിൽ തിയേറ്ററുകളിലെത്തും.