Wednesday 21 November 2018 09:46 AM IST : By സ്വന്തം ലേഖകൻ

‘‘ദുബായില്‍ ഒരു രാത്രിയിലേക്കു ലഭിക്കുമോ ?’’; അശ്ലീല ചുവയോടെ സംസാരിച്ച യുവാവിന് ‘സ്ക്രീൻ ഷോട്ട് പണി’യുമായി നേഹ സക്സേന

neha-new

തന്റെ പിആര്‍ മാനേജറോട് തന്നെ കുറിച്ച് അശ്ലീല ചുവയോടെ സംസാരിച്ച യുവാവിന് ‘സ്ക്രീൻ ഷോട്ട് പണി’ കൊടുത്ത് നടി നേഹ സക്സേന. ദുബായില്‍ ഒരു രാത്രിയിലേക്ക് താരത്തെ ലഭിക്കുമോ എന്നായിരുന്നു വാട്സ് ആപ്പ് ചാറ്റിലൂടെ ഇയാളുടെ ചോദ്യം.

ഇതിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് നേഹ സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ഇട്ടത്. യു.എ.ഇയിലുള്ള സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണമെന്നും ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് നേഹ പറയുന്നത്. സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ.

മമ്മൂട്ടി നായകനായ കസബ, മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നേഹ സഖാവിന്റെ പ്രിയ സഖി ഉൾപ്പടയുള്ള ചിത്രങ്ങളിൽ നായികായായി.

നേഹയ്ക്ക് നേരിടേണ്ടി വന്ന ഈ ദുരനുഭവത്തിൽ സോഷ്യൽ മീഡിയ പ്രതിഷേധം ശക്തമാണ്.