Thursday 13 June 2019 10:43 AM IST : By സ്വന്തം ലേഖകൻ

തലയുടെ മാസല്ല, ഇത് അജിത്തിന്റെ ക്ലാസ്! ‘നേര്‍കൊണ്ട പാര്‍വൈ’, ട്രെയിലർ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത്

nerkonda

അജിത് എന്ന താരത്തെയല്ല, നടനെയാണ് ‘നേര്‍കൊണ്ട പാര്‍വൈ’ പ്രേക്ഷകർക്കു സമ്മാനിക്കുകയെന്ന് ചിത്രത്തിന്റെ ട്രെയിലർ ഉറപ്പ് തരുന്നു. ഇന്നലെ വൈകുന്നേരം റിലീസായ ട്രെയിലർ ഇതിനോടകം ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു വക്കീലിന്റെ വേഷത്തിലാണ് അജിത്. ‘പിങ്ക്’ എന്ന സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ് ‘നേര്‍കൊണ്ട പാര്‍വൈ’. ബോണി കപൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്.

‘പിങ്കി’ൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രമാണ് നേര്‍കൊണ്ട പാര്‍വൈ’ യിൽ അജിത്തിന്.

ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രം ഓഗസ്റ്റ് 10 ന് റിലീസ് ചെയ്യും.