Friday 29 January 2021 09:30 AM IST : By സ്വന്തം ലേഖകൻ

ഈ 72 വയസ്സുകാരനെ മനസ്സിലായോ ? ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ മലയാളത്തിന്റെ പ്രിയതാരം

biju

റിലീസിനൊരുങ്ങുന്ന ‘ആർക്കറിയാം’ ൽ മലയാളത്തിന്റെ പ്രിയനായകൻ ബിജു മേനോൻ എത്തുന്നത് 72കാരനായി. പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ ബിജു മേനോൻ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ്. പാർവതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛൻ റോളിലാണ് ബിജു. ചിത്രത്തിലെ ബിജു മേനോന്റെ ക്യാരക്ടർ ലുക്ക് ഇതിനോടകം ശ്രദ്ധേയമാണ്. സനു ജോൺ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം ഫെബ്രുവരി 26ന് പ്രേക്ഷകരിലേക്കെത്തും. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്