Thursday 03 December 2020 09:04 AM IST : By സ്വന്തം ലേഖകൻ

പോയ് മറഞ്ഞൂ സ്നേഹദീപം! നിഖില വിമലിന്റെ അച്ഛൻ അന്തരിച്ചു

nikhila

അഭിനേത്രി നിഖില വിമലിന്റെ അച്ഛൻ തൃച്ചംബരം പ്ലാത്തോട്ടം അഴീക്കോടൻ റോഡിൽ എം.ആർ.പവിത്രൻ അന്തരിച്ചു. 61വയസ്സായിരുന്നു. റിട്ട: സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ഭാര്യ: കലാമണ്ഡലം വിമലാ ദേവി (ചിലങ്ക കലാക്ഷേത്ര തളിപ്പറമ്പ്). മക്കൾ: അഖില, നിഖില വിമൽ (സിനിമാ താരം).