Thursday 14 November 2019 09:05 AM IST : By സ്വന്തം ലേഖകൻ

‘അതാരാണെന്ന് അധികം വൈകാതെ മനസ്സിലാകും, വിവാഹം ഉടൻ’! തുറന്നു പറഞ്ഞ് നിക്കി ഗൽറാണി

nikki-new

മലയാളത്തിൽ തുടങ്ങി തെന്നിന്ത്യയുടെ പ്രിയനായികയായി വളർന്ന താരമാണ് നിക്കി ഗൽറാണി. ഇപ്പോഴിതാ നിക്കി തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറഞ്ഞതാണ് സിനിമാ ലോകത്തെ പുതിയ വിശേഷങ്ങളില്‍ ഒന്ന്. തന്റെ പുതിയ മലയാള ചിത്രമായ ധമാക്കയുടെ ഭാഗമായി ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവേയാണ് നിക്കിയുടെ തുറന്നു പറച്ചിൽ.

ഒളിംപ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അരുണ്‍ കുമാര്‍ ആണ് ധമാക്കയില്‍ നായകൻ. അരുണും നിക്കിയോടൊപ്പം പരിപാടിയിൽ പങ്കെടുത്തു.

തന്റെതും പ്രണയവിവാഹമായിരുന്നു എന്നും കുടുംബ സുഹൃത്തുമായി എട്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നെന്നും അരുൺ പറഞ്ഞു.

അതേ സമയം, തന്റെ ജീവിത്തെ കുറിച്ച് വ്യക്തമായ ധാരണ തനിക്കുണ്ടെന്ന് നിക്കി പറഞ്ഞു. തങ്ങള്‍ ചെന്നൈയില്‍ വച്ചാണ് കണ്ടുമുട്ടിയതെന്നാണ് നടി വ്യക്തമാക്കിയത്. അതാരാണെന്ന് അധികം വൈകാതെ തന്നെ പറയുമെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും നിക്കി തുറന്നു പറഞ്ഞു.