Monday 08 April 2019 03:56 PM IST : By സ്വന്തം ലേഖകൻ

നിമിഷയുടെ സ്റ്റാന്‍ഡ് അപ്പ്! ഫസ്റ്റ് ലുക്ക് വൈറൽ

nimisha-new

നിമിഷ സജയൻ നായികയാകുന്ന പുതിയ ചിത്രമാണ് ‘സ്റ്റാന്‍ഡ് അപ്പ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. വേറിട്ട പോസ്റ്ററും നിമിഷയുടെ ലുക്കും സിനിമയുടെ പേരുമൊക്കെ പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്നുണ്ട്. വിധു വിന്‍സെന്റാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിധുവിന്റെ രണ്ടാം സംവിധാന സംരംഭമാണിത്. ജൂണില്‍ ചിത്രീകരണമാരംഭിക്കും.

ഒരു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്റെ ജീവിതമാണ് ചിത്രത്തിന്റെ കഥ. അവരുടെ കുടുംബത്തെ അവരുടെ ജീവിതത്തെ, അവരുടെ സൗഹൃദങ്ങളെ, അവരുടെ സന്തോഷത്തെ, അവരുടെ വേദനകളെയൊക്കെ ചിത്രം ദൃശ്യവൽക്കരിക്കുന്നു.

അതേ സമയം നിമിഷയെ സംസ്ഥാന പുരസ്കാരത്തിന് അര്‍ഹയാക്കിയ സനല്‍കുമാര്‍ ശശിധരന്റെ ‘ചോല’ ഈ വര്‍ഷം ഓഗസ്റ്റില്‍ തിയേറ്ററുകളില്‍ എത്തും.

ബിജു മേനോനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിമിഷ ഇപ്പോൾ അഭിനയിക്കുന്നത്.