Thursday 15 April 2021 09:28 AM IST : By സ്വന്തം ലേഖകൻ

‘അച്ഛനെക്കുറിച്ച് വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദയവായി നിർത്തണം’! അഭ്യർഥനയുമായി നിരഞ്ജൻ

niranj

മണിയൻ പിള്ള രാജുവിനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന അഭ്യർഥനയുമായി താരത്തിന്റെ മകനും നടനുമായ നിരഞ്ജൻ.

കോവിഡ് മുകതനായ അദ്ദേഹം വീട്ടിൽ സുഖമായി ഇരിക്കുന്നുവെന്നും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും നിരഞ്ജൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് പതിനെട്ട് ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്ന രാജു, ആ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്തെത്തിയത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാൽ ഈ വാർത്തകൾ വളച്ചൊടിച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ചില ഇല്ലാക്കഥകളും പ്രചരിക്കാൻ തുടങ്ങിയതോടെയാണ് നിരഞ്ജ് പ്രതികരിച്ചത്.