Wednesday 26 September 2018 03:41 PM IST : By സ്വന്തം ലേഖകൻ

‘ഇത് അതുക്കും മേലെ’; 56 ലക്ഷത്തിന്റെ എസ്യുവി XC 60 സ്വന്തമാക്കി മണിയൻപിള്ള രാജുവിന്റെ മകൻ

nm

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആഡംബരകാർ എന്ന വിശേഷണത്തിനർഹമായ വോള്‍വോ എസ്യുവി XC 60 സ്വന്തമാക്കി മണിയൻപിള്ള രാജുവിന്റെ മകനും യുവതാരവുമായ നിരഞ്ജ്.

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 56 ലക്ഷത്തിനടുത്തു വില വരുന്ന കാർ യൂറോ എന്‍.സി.എ.പി സുരക്ഷാ ഏജന്‍സിയുടെ അഞ്ചു ക്രാഷ് ടെസ്റ്റുകളും വിജയിച്ച വാഹനമാണ്. മണിയൻ പിള്ളയും ഭാര്യയും ചേർന്ന് കാറിന്റെ താക്കോൽ ഏറ്റുവാങ്ങുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് മണിയന്‍പിളള രാജു ചിത്രം പങ്കുവച്ചത്. ബ്ലാക്ക് ബട്ടർഫ്ളൈസ്, ബോബി എന്നീ ചിത്രങ്ങളിലെ നായകനായിരുന്ന നിരഞ്ജിന്റെ പുതിയ ചിത്രങ്ങൾ ഡ്രാമയും സകലകലാശാലയും സൂത്രക്കാരനുമാണ്.