Thursday 22 August 2019 04:27 PM IST : By സ്വന്തം ലേഖകൻ

റയാന് പാറുക്കുട്ടിയുടെ ഉമ്മ! കുഞ്ഞു മകളെയും കൊച്ചു മകനെയും കൊഞ്ചിച്ച് നിഷ: ക്യൂട്ട് വിഡിയോ

nisha-new

ജനപ്രിയ ടെലിവിഷൻ പരമ്പരയായ ഉപ്പും മുളകും മലയാളികൾക്കു സമ്മാനിച്ച പ്രിയ നടിയാണ് നിഷ സാരംഗ്. നീലു എന്ന കഥാപാത്രമായി തിളങ്ങുന്ന നിഷയെ കുടുംബങ്ങൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഉപ്പും മുളകിലെ പാറുക്കുട്ടിയും ഇപ്പോള്‍ ആരാധകരുടെ സ്വന്തക്കാരിയാണ്. നിറഞ്ഞ മനസ്സോടെയാണ് ഈ കുസൃതിക്കുരുന്നിനെ ആരാധകർ നെഞ്ചേറ്റിയത്.

സ്ക്രീനില്‍ മാത്രമല്ല ഉപ്പും മുളകും ലൊക്കേഷനിലും രസകരമായ സംഭവങ്ങൾ അരങ്ങേറാറുണ്ട്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇപ്പോഴിതാ പരമ്പരയിൽ മുടിയൻ ആയി തിളങ്ങുന്ന ഋഷി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു രസികൻ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

നിഷയുടെ മൂത്ത മകളായ രേവതി വിവാഹിതയാണ്. മകളുടെ മകനായ റയാന്റെ പിറന്നാളാഘോഷം അടുത്തിടെയാണ് നടന്നത്. ഉപ്പും മുളകിലെ താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കൊച്ചുമകനും പാറുക്കുട്ടിക്കുമൊപ്പമുള്ള നീലുവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പാറുക്കുട്ടി റയാന് ഉമ്മ കൊടുക്കുന്നതും വീഡിയോയിലുണ്ട്.