Monday 06 July 2020 09:27 AM IST : By സ്വന്തം ലേഖകൻ

‘എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് തടി വയ്ക്കുന്നതെങ്കിലോ’ ? ബോഡി ഷെയ്മിങ്ങിനെക്കുറിച്ചു തുറന്നു പറഞ്ഞ് നിത്യ മേനോൻ

nithya

താൻ നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ചു തുറന്നു പറഞ്ഞ് നടി നിത്യ മേനോൻ. കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ ബോഡി ഷെയ്മിങ് നേരിട്ടിട്ടുണ്ടെന്നും എന്നാൽ താൻ അതു ഗൗനിക്കാറില്ലെന്നും താരം പറഞ്ഞു.

‘നമ്മളെക്കാൾ കുറവുകളുള്ളവരാണ് നമ്മളെ കളിയാക്കുന്നത്. അല്ലാത്തവർ ഒരിക്കലും അതിനു മുതിരില്ല. ആ സത്യം തിരിച്ചറിഞ്ഞാൽ പിന്നെ ഇൗ കളിയാക്കലുകൾ നമ്മെ ബാധിക്കില്ല. എന്തു കൊണ്ട് തടി കൂടി എന്ന് പലരും ചോദിക്കില്ല. കാരണങ്ങൾ അവർ അനുമാനിച്ച് കണ്ടെത്തുകയാണ്. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് തടി വയ്ക്കുന്നതെങ്കിലോ ? നാം ചിന്തിക്കാത്ത പല കാരണങ്ങളും അതിനു പിന്നിൽ കാണും. ഇതെക്കുറിച്ച് ഞാൻ വേവലാതിപ്പെടുന്നില്ല. ഞാൻ എന്റെ കടമകൾ നിർവഹിക്കുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു പ്രതിഷേധത്തിനും മുതിരാറില്ല. കാരണം അതൊക്കെ ഞാൻ സ്വയം മറികടക്കേണ്ട വിഷയങ്ങളാണ്. ഇതിനെയൊക്കെ തള്ളിക്കളഞ്ഞു വേണം മുന്നോട്ട് നീങ്ങാൻ’ നിത്യ പറയുന്നു.