Thursday 15 November 2018 12:19 PM IST : By സ്വന്തം ലേഖകൻ

വീണ്ടും ‘സഹോസ് കോംബോ’; ‘നിത്യഹരിതനായകൻ’ ട്രെയിലറെത്തി

nithya-new

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘നിത്യഹരിതനായകൻ’ ട്രെയിലറെത്തി. കുടുംബ പശ്ചാത്തലത്തിലുള്ള ഹാസ്യ ചിത്രമാണിത്. പ്രണയവും സൗഹൃദവും കഥാഗതിയിൽ പ്രധാനമാണ്.

നാലു നായികമാരുള്ള ചിത്രത്തിൽ ധർമ്മജൻ ബോൾഗാട്ടി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിഷ്ണുവും ധർമ്മജനും മുഴുന്നീള വേഷത്തിൽ ഒരുമിക്കുന്ന മൂന്നാം ചിത്രമാണിത്.

ജയഗോപാലിന്റെ തിരക്കഥയിൽ നവാഗതനായ എ.ആർ ബിനുരാജാണ് സംവിധാനം. ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ ധർമ്മജനും മനു തച്ചേട്ടും ചേർന്നാണ് നിർമ്മാണം.

ഇന്ദ്രൻസ്,ബിജുക്കുട്ടൻ,ജാഫർ ഇടുക്കി, മഞ്ജു പിള്ള തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ.