Tuesday 12 November 2019 10:44 AM IST : By സ്വന്തം ലേഖകൻ

‘കന്യകയാണോ....’ എന്ന് ചോദ്യം, സൈബർ ആക്രമണക്കാർക്ക് മറുപടിയുമായി നിവേത തോമസ്

nivetha-new

മലയാളത്തിലും തമിഴിലും തിളങ്ങി നിൽക്കുന്ന യുവതാരമാണ് നിവേത തോമസ്. വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നിവേത ഇപ്പോൾ തെന്നിന്ത്യയിലെ തിരക്കേറിയ താരമാണ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ താരത്തിനെതിരെയുള്ള സദാചാരവാദികളുടെ അക്രമം വാർത്തയായിരിക്കുന്നു. എന്നാൽ ഇതിന് താരം തന്നെ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര സെക്ഷനിലാണ് സംഭവം. പ്രണയമുണ്ടോ? എന്നെ കല്യാണം കഴിക്കാമോ? കന്യകയാണോ? എന്നിങ്ങനെയുള്ള അനാവശ്യ ചോദ്യങ്ങളുമായാണ് ചിലർ എത്തിയത്.

ഇതിന്, ‘നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒഴിവാക്കി. ഒരു മനുഷ്യനോട് സംസാരിക്കുമ്പോള്‍ കുറച്ച് ബഹുമാനവും അന്തസ്സും ഒക്കെ കൊടുക്കാം’ എന്നായിരുന്നു നിവേതയുടെ മറുപടി.