Monday 15 October 2018 01:58 PM IST : By സ്വന്തം ലേഖകൻ

എന്തുകൊണ്ട് അജു വര്‍ഗീസ് ഇത്തിക്കര പക്കിയാക്കിയില്ല ?; ആരാധകന് നിവിന്റെ കലക്കൻ മറുപടി

pakki

കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും പ്രേക്ഷക ഹൃദയങ്ങൾ കൊള്ളയടിച്ച് തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുമ്പോൾ ആരാധകന്റെ രസകരമായ ചോദ്യത്തിന് കലക്കൻ മറുപടി നൽകി കൈയടി നേടിയിരിക്കുകയാണ് നിവിൻ പോളി. ‘കായംകുളം കൊച്ചുണ്ണി’യിൽ നായകനായ കൊച്ചുണ്ണിയായി നിവിൻ കസറിയപ്പോൾ, ഇത്തിക്കരപ്പക്കിയായി മോഹൻലാലിന്റെ ഗസ്റ്റ് അപ്പിയറൻസ് ആവേശമായി. എന്നാൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് രസകരമായ ഒരു ചോദ്യം നിവിന്‍ നേരിട്ടത്.

അജു വര്‍ഗീസിന് എന്തുകൊണ്ട് ഇത്തിക്കരപക്കിയായി അവസരം കൊടുത്തില്ലെന്നും ഒരു അടിമയുടെ വേഷമെങ്കിലും കൊടുക്കാമായിരുന്നില്ലേ എന്നുമായിരുന്നു ചോദ്യം. ഇക്കാര്യം അജുവിനോട് തന്നെ ചോദിക്കാമെന്നും, ചോദ്യം ചോദിച്ച ആളുടെ പേര് വിവരവും പറഞ്ഞു കൊടുക്കാമെന്നുമായിരുന്നു നിവിന്റെ മറുപടി. കളക്ഷൻ റെക്കോഡുകൾ തിരുത്തി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.