Tuesday 13 March 2018 03:27 PM IST : By സ്വന്തം ലേഖകൻ

’കായംകുളം കൊച്ചുണ്ണി’യുടെ ചിത്രികരണത്തിനിടെ നിവിൻ പോളിക്ക് പരുക്ക്

niv

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണി.ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ നിവിൻ പരിക്ക് പറ്റി എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.പരിക്ക് സാരമുള്ളതാണെന്നും 15 ദിവസത്തോളം വിശ്രമം ആവശ്യമണ്ണെന്നും പറയപ്പെടുന്നു. നിവിന്റെ നായികയായി തമിഴ് നടി പ്രിയ ആനന്ദ് വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തുകയാണ്.

niv_2

ബ്രിട്ടീഷ് പട്ടാളക്കാരുമായി കൊച്ചുണ്ണി ഏറ്റുമുട്ടുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന തോക്കായിരുന്നു ഉപയോഗിച്ചിരുന്നത്. ഇടതുകൈക്ക് പരിക്കേറ്റുവെങ്കിലും അത് കാര്യമാക്കാതെ ചിത്രീകരണം തുടരുകയായിരുന്നു. രണ്ട് ദിവസത്തോളം ഇത്തരത്തില്‍ ചിത്രീകരണം നടന്നിരുന്നു. പരിക്ക് ഭേദമാവാതെ വന്നതിനെത്തുടര്‍ന്നാണ് ചിത്രീകരണം നിര്‍ത്തി നിവിന്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

niv_

ഗോകുലം ഗോപാലൻ നിർമിക്കുന്ന ഈ ചിത്രത്തിന് ഏകദേശം15 കോടി ബഡ്ജറ്റ് ആകുമെന്ന് കണക്കാക്കപ്പെടുന്നു.മംഗലാപുരത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ഉടൻ തന്നെ അടുത്ത ഷെഡ്യൂളിനായി ശ്രീലങ്കയിലേക്ക് തിരിക്കും.